Palakkad DCC President A Thankappan 
Kerala

'രാഹുലിനെ തള്ളാനും കൊള്ളാനും ഞങ്ങളില്ല; പാര്‍ട്ടി ആരെയും ഊരു വിലക്ക് ഏര്‍പ്പെടുത്താറില്ല'

രാഹുലിനെതിരായ കേസില്‍ പാര്‍ട്ടിയുടെ ഒരു നേതാവും ഇന്‍വോള്‍വ് ചെയ്തിട്ടില്ലെന്ന് എ ​തങ്കപ്പൻ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എ തങ്കപ്പന്‍. കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ഊരു വിലക്ക് ഏര്‍പ്പെടുത്താറില്ല. പാര്‍ട്ടി നടപടിയെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ ജില്ലാ കമ്മിറ്റി ഒരു ഔദ്യോഗിക പരിപാടിയിലും സഹകരിപ്പിച്ചിട്ടില്ലെന്ന് തങ്കപ്പന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി അന്നേ നടപടിയെടുത്തിട്ടുള്ളതാണ്. ഇപ്പോഴും ആ നടപടിയില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്. പ്രചാരണത്തിന് വന്നത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിലാണ്. അദ്ദേഹത്തിനെതിരായ കേസില്‍ പാര്‍ട്ടിയുടെ ഒരു നേതാവും ഇന്‍വോള്‍വ് ചെയ്തിട്ടില്ല. രാഹുലിന്റെ പങ്കാളിത്തം ഇന്നുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇല്ലെന്നും തങ്കപ്പന്‍ പറഞ്ഞു.

രാഹുലുമായി ആലോചിച്ചോ, ചിന്തിച്ചിട്ടോ, സഹായം തേടിയോ ഒന്നും തെരഞ്ഞെടുപ്പ് പരിപാടിയില്‍ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാലും പോയാലും പാര്‍ട്ടിയെ ബാധിക്കില്ല. ഇനി ജാമ്യം ലഭിച്ചാലും പങ്കെടുപ്പിക്കില്ല. പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കും.

രാഹുലിനെ തള്ളാനും കൊള്ളാനും ഞങ്ങളില്ല. അദ്ദേഹത്തെ ഉള്‍ക്കൊണ്ടിട്ടുമില്ല, തള്ളിയിട്ടുമില്ല. അതവിടെ നില്‍ക്കട്ടെ. എന്തായാലും അദ്ദേഹത്തിനെതിരെ ഇത്രകാലമില്ലാത്ത ഒരു പരാതി വന്നിട്ടുണ്ട്. കോടതിയിലാണ് കേസ്. കോടതി അതില്‍ തീര്‍പ്പുകല്‍പ്പിക്കട്ടെ. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ഇപ്പോള്‍ പറയുന്നില്ല. ഇത്രകാലം വരാത്ത സംഭവം ഈ സമയത്ത് കൊട്ടിഘോഷിച്ചു വന്നതിൽ സംശയമുണ്ടെന്നും എ തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Palakkad DCC President A Thankappan says Rahul Mamkootathil issue will not affect local body elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ