രാഹുല്‍ മാങ്കൂട്ടത്തില്‍ ( Rahul Mamkootathil ) 
Kerala

രാഹുലിനെ അയോഗ്യനാക്കുമോ?; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച

സിപിഎം എംഎല്‍എ ഡികെ മുരളി നല്‍കിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡികെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എഎന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. രാഹുലിനെതിരായ പരാതിയില്‍ പ്രാഥമിക വിലയിരിത്തലാകും തിങ്കളാഴ്ച ഉണ്ടാകുക. അയോഗ്യനാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം.

ഈ സഭാ സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത രാഹുലിനെതിരെ ഉചിതമായ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. അധാര്‍മികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ നിയമസഭയ്ക്ക് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാം. ഇതിന് എംഎല്‍എമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎല്‍എ ഡി കെ മുരളി പരാതി നല്‍കിയത്.

സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാന്‍ ആരേയും വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും.

നിയമസഭയിലെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ മുരളി പെരുനെല്ലിയാണ്. പി ബാലചന്ദ്രന്‍, എം വി ഗോവിന്ദന്‍, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണന്‍, റോജി എം ജോണ്‍, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതില്‍ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങള്‍.

Rahul Mamkootathil MLA Disqualification: Assembly Ethics Committee to meet on Feb 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ചെങ്ങന്നൂര്‍ താലൂക്കില്‍ നാളെ പ്രാദേശിക അവധി

കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം, മാസം 50,000 രൂപ സ്റ്റൈപൻഡ്;അസിസ്റ്റ​ന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം:ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

ശബരിമല ദർശനം; ഇനി ബുക്ക് ചെയ്ത് 'മുങ്ങരുത്'! തടയാൻ നടപടികളുമായി ഹൈക്കോടതി

2023ലെ ആവർത്തനം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും സബലേങ്ക- റിബാകിന ഫൈനല്‍

SCROLL FOR NEXT