രാഹുല്‍, ഷഹനാസ്  
Kerala

'ആരോപണങ്ങള്‍ അടിസ്ഥാന രഹിതം'; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

ഷഹനാസിനെതിരെ മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികള്‍ ഉണ്ടാകുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ശേഖര്‍ ജി തമ്പി വ്യക്തമാക്കി.

ഷഹനാസിനെതിരെ മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികള്‍ ഉണ്ടാകുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കര്‍ഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

ഷഹനാസിനെതിരെ കേസെടുക്കണം, ഷഹനാസിന്റെ ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം, ഗൂഢാലോചന നടത്തിയ മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കണ്ടുകെട്ടണം, കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വരുന്നത് തടയണം എന്നിവയും രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Rahul mamkoottathil filed complaint against ma shahnas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT