Rahul mankootathil screen grab
Kerala

'കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിനിറങ്ങും, ഇത് എംഎല്‍എയാക്കാന്‍ പ്രയത്നിച്ചവര്‍ക്ക് വേണ്ടി'

ലൈംഗിക ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്നലെയാണ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പിന്തുണച്ച് രംഗത്തെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അത് ഞാന്‍ അനുസരിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് എന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കുള്ള പ്രചാരണമാണ്. കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ലൈംഗിക ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്നലെയാണ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പിന്തുണച്ച് രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരന്‍, രാഹുല്‍ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രാഹുലിനെ പാര്‍ട്ടിയില്‍ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

rahul mankootathil election campaign sexual harassment allegation congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍

സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

SCROLL FOR NEXT