Rahul Mamkootathil 
Kerala

'പരാതിക്കാരിക്ക് പേരുപോലും ഇല്ല'; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അതിവേഗനീക്കവുമായി രാഹുല്‍

ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ  എംഎല്‍എ. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും.

പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. രണ്ടാമത്തെ കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പൊലീസിന് വേണമെങ്കില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാം. അതിനിടെയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

ആദ്യകേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.

MLA Rahul Mankootathil filed an anticipatory bail application in the second case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

സന്ദീപ് വാര്യറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തി ശോഭന ജോര്‍ജ്; ഉപയോഗിച്ചത് ഡീലക്‌സ് എസി മുറി; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

വിജയം തുടരാന്‍ ഇന്ത്യ; കിഷന് പകരം വൈഭവ്?, സഞ്ജു ഓപ്പണ്‍ ചെയ്യുമോ?

തുലാമഴ തകര്‍ത്തുപെയ്തു; കൊച്ചി മിന്നി!, രാത്രിയില്‍ രേഖപ്പെടുത്തിയത് 1271 മിന്നലുകള്‍