എംവി ഗോവിന്ദന്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍ 
Kerala

തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചു; രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരുനിമിഷം പോലും ഇരിക്കരുത്; എംവി ഗോവിന്ദന്‍

കോണ്‍ഗ്രസ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ജനം അംഗീകരിക്കില്ലെന്നും ഉടനെ രാജിവെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വ്യക്തമായ പരാതി തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.എംഎല്‍എ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. കോണ്‍ഗ്രസ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം, ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.

രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി.പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ