railway approve two additional coach for rajyarani express പ്രതീകാത്മക ചിത്രം
Kerala

പുതുവത്സര സമ്മാനം: രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകള്‍ കൂടി; കൂടുതല്‍ മെമു സര്‍വീസിനും സാധ്യത

മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് റെയില്‍വേ.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. ഒരു എസി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14ല്‍ നിന്ന് 16 ആയി ഉയരും.

പുതുക്കിയ കോച്ചുകളുമായി ഡിസംബര്‍ 31ന് കൊച്ചുവേളിയില്‍ നിന്ന് 16349 ട്രെയിനും ജനുവരി ഒന്നിന് നിലമ്പൂരില്‍ നിന്ന് 16350 ട്രെയിനും സര്‍വീസ് നടത്തും. നിലമ്പൂര്‍ - മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ഈ ആവശ്യം റെയില്‍വേ അംഗീകരിച്ചത്.

നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മെമു സര്‍വീസുകള്‍ വര്‍ദ്ധിക്കുന്നത് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. യാഡ് നവീകരണവും പ്ലാറ്റ്‌ഫോം വികസനവും പൂര്‍ത്തിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസില്‍ ഇനിയും കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലമ്പൂര്‍ പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ 24 കോച്ചുകള്‍ നിര്‍ത്താന്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവിടങ്ങളിലെ പുതിയ ക്രോസിങ് സ്റ്റേഷന്‍ പ്രവൃത്തികള്‍ വരുന്ന മാര്‍ച്ചോടെ പൂര്‍ത്തിയാകും. ഇത് നിലമ്പൂര്‍ പാതയിലെ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

railway approve two additional coach for rajyarani express

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT