കൊച്ചിയില്‍ കനത്ത മഴയില്‍പ്പെട്ട വിനോദ സഞ്ചാരികള്‍/എ സനേഷ്‌ 
Kerala

12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ ; മഴ മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും തെക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ഭൂതത്താന്‍കെട്ട് തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ണതോതിലാണ്. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യം, അഗ്‌നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

മഴയെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ അധികൃതരെ അറിയിക്കാം. തദ്ദേശ സ്ഥാപന തലത്തില്‍ ആരംഭിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ആദ്യം വിവരങ്ങള്‍ നല്‍കേണ്ടത്. പരിഹാര നിര്‍ദ്ദേശങ്ങളും പ്രാദേശികതലത്തില്‍ ലഭിക്കും. താഴെ തട്ടില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്കുള്ള മേല്‍ നടപടികളും ഇവിടെ നിന്നും സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ'; പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി

വീണ്ടും ആക്രമണം; ഐലന്‍ഡ് എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം; അക്രമി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

SCROLL FOR NEXT