Kerala Rain Alert file
Kerala

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. എന്നാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Rain alert in kerala, heavy rain in four districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

SCROLL FOR NEXT