റോഡുകളിൽ വെള്ളക്കെട്ട്/ ടിവി ദൃശ്യം 
Kerala

പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്; മൂന്ന് മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിലിറ്റര്‍ മഴ

ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 

കനത്ത മഴയില്‍ പത്തനംതിട്ട നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. 2 മണിക്കൂറോളം പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ്ഓഫിസ് റോഡില്‍ 5 കടകളില്‍ വെള്ളം കയറി. ടികെ റോഡില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മതിലുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചുരുളിക്കോട് ഭാഗത്ത് ഉരുള്‍പൊട്ടിയതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലെ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെയും ചക്രവാതിച്ചുഴിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ. 

വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. 

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10 സെമി വീതം 40 സെമി  നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT