വരള്‍ച്ചാഭീഷണിയിൽ 
Kerala

സെപ്റ്റംബറില്‍ 'വിയര്‍ക്കും', മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി

സെപ്റ്റംബറില്‍ മഴ ദീര്‍ഘകാല ശരാശരിയുടെ 91 ശതമാനത്തില്‍ താഴെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീതി നേരിടുന്നു. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണ്‍സൂണ്‍ മഴയിലെ കുറവു മൂലം രാജ്യവും കടുത്ത വരള്‍ച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.

കാലവര്‍ഷക്കാലത്ത്, ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഇന്ത്യയില്‍ 603.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ 700.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ മഴക്കുറവ്. സെപ്റ്റംബര്‍ മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ വരണ്ടതും ചൂടുള്ളതുമായിരിക്കും. ഇതോടെ ഈ മണ്‍സൂണ്‍ സീസണ്‍ വരള്‍ച്ചാ വിഭാഗത്തില്‍ പെടുത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. മണ്‍സൂണ്‍ പിന്‍വാങ്ങല്‍ സെപ്റ്റംബര്‍ 17 ന് ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.

സെപ്റ്റംബറില്‍ രാജ്യത്തുടനീളം മഴയുടെ തോത് സാധാരണയിലും താഴെയായിരിക്കും. ദീര്‍ഘകാല ശരാശരിയുടെ 91 ശതമാനത്തില്‍ താഴെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തില്‍ നിലനില്‍ക്കുന്ന ശക്തമായ എല്‍നിനോ സാഹചര്യങ്ങളാണ് മഴ കുറയാന്‍ കാരണം. മഴ കുറയുന്നത് പകല്‍, രാത്രി സമയങ്ങളിലെ താപനില വര്‍ധനവിന് കാരണമാകുമെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് ഇത്തവണ കടന്നുപോയതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

Rainfall deficit rises to 22 percent, threat of drought

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് കേന്ദ്രക്കമ്മിറ്റി റിവ്യൂവിലുള്ള കാര്യങ്ങള്‍'; നിലപാടില്‍ ഉറച്ച് തോമസ് ഐസക്ക്

പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്

ഒറ്റയടിക്ക് 67 പൈസയുടെ കുതിപ്പ്, രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഓഹരി വിപണിയിലും നേട്ടം

അടുക്കളയിൽ മീൻ മണം മാറാൻ ചില ​ഗ്രാമ്പു ടെക്നിക്സ്

'ഒരു മുസ്ലിം മുഖ്യമന്ത്രിയില്ലെന്ന സങ്കടം തീർന്നു, തികഞ്ഞ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായല്ലോ'; വിഡി സതീശനെ പരിഹസിച്ച് വഹാബ് സഖാഫി മമ്പാട്