രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച് അഘോരി സന്യാസി 
Kerala

തലയില്‍ കൈ വച്ച് അനുഗ്രഹം, ഒപ്പം വരാമെന്ന് സന്യാസി, വേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച് അഘോരി സന്യാസി. നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു.

കാറില്‍ രാജീവ് ചന്ദ്രശേഖറിന്റെ അടുത്തേയ്ക്ക് എത്തിയ അഘോരി തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. കാശിയില്‍ തപസിലായിരുന്നുവെന്നും ക്ഷേത്രദര്‍ശനത്തിനായും ബിജെപി സ്ഥാനാര്‍ഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തില്‍ എത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാര്‍ പറഞ്ഞു.

തങ്ങളെ അയച്ചത് യോഗി ആദിത്യനാഥ് ആണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും സന്യാസിമാര്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നടക്കാന്‍ ശ്രമിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നവരും പ്രോത്സാഹിപ്പിച്ചില്ല.

Rajeev Chandrasekhar, the BJP's Nemom candidate, received a blessing from an Aghori sadhu during a house visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

SCROLL FOR NEXT