രാജേഷ് മാഞ്ചി വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

രാജേഷ് മാഞ്ചി ആള്‍ക്കൂട്ട കൊലപാതക കേസ്: ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണം, തുടരന്വേഷണത്തിന് അനുമതി

കേസില്‍ വിചാരണ തുടങ്ങിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കീഴ്‌ശ്ശേരി ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ തുടരന്വേഷണത്തിന് പൊലീസിന് കോടതി അനുമതി നല്‍കി. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടുകൂടിയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.

കേസില്‍ വിചാരണ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെക്കും. വിചാരണയുടെ ആദ്യ ദിവസം തന്നെ 7 പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടുതല്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കീഴ്‌ശ്ശേരിയിലെ കോഴിത്തീറ്റ ഗോഡൗണിലെ ജോലിക്കാരനായിരുന്നു ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി. ഇയാളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് ഒരു വീടിന് സമീപത്ത് ഇയാളെ സംശയാസ്പദമായി കാണുകയും ആളുകള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT