രാജ്മോഹൻ ഉണ്ണിത്താൻ  ഫെയ്സ്ബുക്ക്
Kerala

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ആരെയും വെറുതെ വിടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി. പണം തട്ടിയവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു, യുഡിഎഫിന് ആവശ്യമുള്ളത് കൊടുത്തു.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ബൂത്തില്‍ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 15 ന് നടന്ന മുന്‍ ഡിസിസി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന നേതാവുമായിരുന്ന പെരിയ ഗംഗാധരന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പലരും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഈശ്വരവിശ്വാസിയായ തനിക്കെതിരെ പലതും പ്രയോഗിച്ചു. തന്നെ തോല്‍പ്പിക്കാന്‍ കൂടോത്രം വരെ ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !