രമേശ് ചെന്നിത്തല file
Kerala

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണം വ്യാപകമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നല്‍കിയെന്നും അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്ന പരാതികള്‍. നിശബ്ദപ്രചാരണ ദിവസം എല്‍ഡിഎഫും എന്‍ഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി.

തിരുവനന്തപുരം നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തി. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങുന്നില്ലെന്നും വിമര്‍ശനം. തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിനെതിരെ അപകീര്‍ത്തികരമായി അച്ചടിച്ച പോസ്റ്ററുകള്‍ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലബനനിൽ ഇസ്രയേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍

ഡോക്ടറെ കണ്ട് മടക്കം; ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

പാലക്കാട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ പണം, കുടുക്കാന്‍ ശ്രമമെന്ന് ശോഭ സുരേന്ദ്രന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഞാന്‍ ഒരു തൊഴിലാളി, പന്തെറിയുകയാണ് എന്റെ പണി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെക്കുറിച്ച് ഷമി

SCROLL FOR NEXT