രമേശ് ചെന്നിത്തല  
Kerala

രമേശ് ചെന്നിത്തല കൂടുതല്‍ 'ജനപ്രിയനാകുന്നു'; ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത് 1.2 ദശലക്ഷം ആളുകള്‍

ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം പേരാണ് ചെന്നിത്തലയുടെ എഫ്ബി പേജില്‍ ഫോളോവേഴ്‌സ് ആയി എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്‌സില്‍ വര്‍ധന. ഫെയ്‌സ് ബുക്കില്‍ 1.2 മില്യണ്‍ ഫോളോവേഴ്‌സിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം പേരാണ് ചെന്നിത്തലയുടെ എഫ്ബി പേജില്‍ ഫോളോവേഴ്‌സ് ആയി എത്തിയത്.

മുതിര്‍ന്ന നേതാക്കളില്‍ തരൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളത് ചെന്നിത്തലക്കാണ്. തരൂരിന് 1.6 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. കോണ്‍ഗ്രസില്‍ യുവനിരയില്‍ പ്രമുഖനും സോഷ്യല്‍ മീഡിയയിലെ താരവുമായ ഷാഫി പറമ്പിലാണ് 1.2 മില്യണ്‍ ഫോളോവേഴ്‌സിന്റെ റെക്കോര്‍ഡ് ചെന്നിത്തലയ്‌ക്കൊപ്പം പങ്കുവെയ്ക്കുന്നത്. കെസി വേണുഗോപാല്‍ 9.34 ലക്ഷം ഫോളോവേള്‌സുമായി തൊട്ടുപിന്നാലെയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന് 4.9 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 7.9 ലക്ഷം ഫോളോവേഴ്്‌സുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ളത് ബിജെപി സംസ്ഥാനാധ്യക്ഷനും മുന്‍ ഐടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനാണ്. 1.8 മില്യണ്‍. രണ്ടാമന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിക്ക് ഫേസ് ബുക്കില്‍ 1.7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്.

Ramesh Chennithala hits 1.2 million followers on Facebook.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT