രമേശ് ചെന്നിത്തല ഷീലാ സണ്ണിയെ കാണാനെത്തിയപ്പോള്‍/ഫെയ്‌സ്ബുക്ക്‌ 
Kerala

'ഇനി ഒരു നിരപരാധിയും ക്രൂശിക്കപ്പെടാന്‍ പാടില്ല'; ഷീലാ സണ്ണിയെ സന്ദര്‍ശിച്ച് ചെന്നിത്തല

ഷീലാ സണ്ണിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വ്യാജ ലഹരിമരുന്നു കേസില്‍ കുടുങ്ങി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന, ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഷീലാ സണ്ണിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ അനാസ്ഥയാണ് ഒരു സ്ത്രീ 70 ദിവസക്കാലം അനുഭവിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷക്ക് രാപ്പകല്‍ സംസാരിക്കുന്നവര്‍ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ രംഗത്തുവന്നില്ല എന്നു പറഞ്ഞാല്‍ അതൊരു തരം തമ്പ്രാന്‍ പേടിയാണ്. ഒരു സ്ത്രീയെന്ന രീതിയില്‍ അവര്‍ കുറ്റക്കാരിയല്ലെന്ന് വിദ്ഗധ പരിശോധനയില്‍ തെളിഞ്ഞുവെങ്കിലും അവര്‍ 70 ദിവസ കാലം അനുഭവിച്ച മാനസിക സംഘര്‍ഷത്തിനും സങ്കടത്തിനും എന്ത് വിശദീകരണമാണ് സര്‍ക്കാരിനുള്ളത്? ചെയ്യാത്ത കുറ്റത്തിനു അവര്‍ക്കുണ്ടായ മാനഹാനിക്ക് എന്താണ് പരിഹാരം? അവരുടെ കുടുംബത്തെ പൊതു സമൂഹത്തിനു മുന്നില്‍ ഇത്ര ക്രൂരമായി വേട്ടയാടിയതിന് ആരാണ് ഉത്തരവാദി?
അത്യന്തംഗുരുതരമായ ഈ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം, മേലില്‍ ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എക്‌സൈസ്, പൊലീസ് വിഭാഗങ്ങള്‍ ജാഗ്രത പാലിക്കണം. ഇനി ഒരു നിരപരാധിയും ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നു ചെന്നിത്തല പറഞ്ഞു. 

ചാലക്കുടി എം എല്‍ എ ടി.ജെ സനീഷ് കുമാര്‍ ചെന്നിത്തലയ്ക്ക്  ഒപ്പമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT