ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുന്ന രമേഷ് പിഷാരടി 
Kerala

'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്', കയ്യടിച്ച് പ്രവര്‍ത്തകര്‍; ആവേശമായി രമേഷ് പിഷാരടി

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് നടന്‍ രമേഷ് പിഷാരടി.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് നടന്‍ രമേഷ് പിഷാരടി. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

'കേരളത്തില്‍ ഉറപ്പായും വരും. നമ്മുടെ നിലനില്‍പ്പിനായി, ജനാധിപത്യം പുലരുന്നതിന് ചിരിക്കുന്ന മുഖവുമായി ആര്‍ക്കും സമീപിക്കാന്‍ കഴിയുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിയുടെ കൂടെ ഞാന്‍ ഉണ്ടാകും, നിങ്ങളും ഉണ്ടാകണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോള്‍ ഇനി റൈറ്റ് തന്നെയാണ്.അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്'- രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ. നിറഞ്ഞ കയ്യടിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ശബ്ദവും പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയില്‍ അവതരിപ്പിച്ചു. 

മലയാള സിനിമാലോകത്തെ പലരും കോണ്‍ഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടന്‍ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT