Ranjitha Pulikaikkan arrested for posting in support of Rahul Mamkootathil facebook
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് പോസ്റ്റ്; രഞ്ജിത പുളിക്കയ്ക്കന്‍ അറസ്റ്റില്‍

കോട്ടയത്തെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ ഇവര്‍ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബര്‍ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.

കോട്ടയത്തെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. തുടര്‍ന്ന് ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമത് പരാതി വന്നപ്പോഴും രഞ്ജിത സൈബര്‍ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.

ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക.

Ranjitha Pulikaikkan arrested for posting in support of Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കണം, അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

SCROLL FOR NEXT