ഷാജു 
Kerala

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് കഠിന തടവും പിഴയും

2009 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 11വർഷം കഠിന തടവും 10,000 രൂപ പിഴയും. മരത്താക്കര സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ഷാജു (50) വിനാണ് ശിക്ഷ. പിഴയ‌ടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം കഠിന തടവ് അനുഭവിക്കണം. തൃശൂര്‍ രണ്ടാം അഡീഷണല്‍ സബ് ജഡ്ജി വി ജി ബിജുവാണ് ശിക്ഷ വിധിച്ചത്. 

2009 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വീട്ടില്‍ തനിച്ചാണെന്നറിഞ്ഞ് വീട്ടിലേക്ക് അതിക്രമിച്ചു കയറി കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബലാത്സം​ഗം ചെയ്തത്. പിന്നീട് പലതവണ ഇതേ രീതിയില്‍ തനിച്ചാവുന്ന സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡീപ്പിച്ചിരുന്നു. 

പീഡനത്തെ തുടർന്ന് യുവതി ​ഗർഭിണിയായി. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നു 15 സാക്ഷികളെ വിസ്തരിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിച്ച കത്തിയടക്കമുള്ള നാല് തൊണ്ടിമുതലുകളും, 22 രേഖകളും ഹാജരാക്കി.

ഗര്‍ഭിണിയായ യുവതിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും, സ്വന്തം മകളുടെ പ്രായമുള്ളതും, മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെയാണ് പ്രതി പീഡിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്ത പ്രതി യാതൊരുവിധത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി തോമസ് വാദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)