വേടന്‍  ഫയല്‍ ചിത്രം
Kerala

പീഡിപ്പിച്ചത് നിരവധി തവണ; ലഹരി ഉപയോഗിച്ച ശേഷവും ബലാത്സംഗം; പലപ്പോഴായി പണം വാങ്ങി; പരാതിയിലെ വിശദാംശങ്ങള്‍

വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാത്സംഗക്കേസില്‍ യുവ ഡോക്ടര്‍ നല്‍കിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ആല്‍ബം നിര്‍മിക്കുന്നതിലേക്കും പണം നല്‍കിയതായും മൊഴിയില്‍ പറയുന്നു.

പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം കുടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉളളതായും ബാങ്ക് ഇടപാട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വേടന്റെ സുഹൃത്തക്കളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

2021ല്‍ കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടെന്നും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറി എന്നും പരാതിയില്‍ പറയുന്നു. പിന്നാലെ വേടന്‍ കോഴിക്കോട് വന്ന് തന്നെ കാണുകയും താന്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടന്‍ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം വേടന്‍ സൂചിപ്പിച്ചിരുന്നു.

തനിക്ക് കൊച്ചിയില്‍ ജോലി കിട്ടി എത്തിയപ്പോള്‍ താമസിച്ചിടത്തും വേടന്‍ എത്തിയതായും യുവതി പറയുന്നു. ഈ ഘട്ടത്തിലാണ് വിവാഹക്കാര്യങ്ങള്‍ സംസാരിച്ചത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ വച്ചും പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ലഹരി ഉപയോഗിച്ചും വേടന്‍ തന്നെ ബലാത്സംഗം ചെയ്തിട്ടുള്ളതായി പരാതിയില്‍ പറയുന്നു.2023 ആയപ്പോഴേക്കും വേടന്‍ താനുമായി അകലാന്‍ തുടങ്ങിയതായും യുവതി പറയുന്നു. തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കള്‍ക്കും അറിയാം. അവരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ യുവതി ഏതാനും പേരുടെ പേരുകളും പരാതിയില്‍ പറയുന്നു.

2023ലാണ് താന്‍ 'ടോക്‌സിക്കും പൊസസീവു'മാണെന്നും ബന്ധം തുടരാന്‍ കഴിയില്ലെന്നും വേടന്‍ പറഞ്ഞതായി പരാതിയിലുള്ളത്. വേടന്‍ ഇത്തരത്തില്‍ പെരുമാറിയതോടെ മാനസികമായി തകര്‍ന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു. ഇതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നും പരാതിയില്‍ പറയുന്നു.കൊച്ചിയില്‍ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റ് തൃക്കാക്കര സ്റ്റേഷന്റെ പരിധിയില്‍ വരുന്നതിനാലാണ് ഇവിടെ പരാതി നല്‍കിയിരിക്കുന്നത്.

വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കൈമാറി. ഇന്നലെ വൈകിട്ടാണു യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഐപിസി 376 അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യുവതി പറയുന്ന പരാതിയിലെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷമായിരിക്കും പൊലീസ് അടുത്ത നീക്കം നടത്തുക. യുവതി പറയുന്ന സമയത്ത് കോഴിക്കോടും കൊച്ചിയിലും ഇരുവരും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

അതേസമയം, തനിക്കെതിരായ കേസ് ആസൂത്രിതമാണെന്ന് വേടന്‍ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നും വേടന്‍ വ്യക്തമാക്കി. അതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

Kerala news: Rapper Vedan booked for rape based on doctor's complaint in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT