Rashid CP and VD FB|Rashid CP
Kerala

'നിങ്ങളുടെ സമയവും ഈ നാടിന് അർഹതപ്പെട്ടതാണ്; ടെൻഷൻ പിടിച്ച പണിയെങ്കിൽ ഇട്ടേച്ചു പോണം': മന്ത്രിമാരുടെ വിദേശയാത്രകൾക്കെതിരെ ആഞ്ഞടിച്ച് റാഷിദ് സിപി

സർക്കാർ ചിലവിലല്ലെന്ന ന്യായം പറയരുത്; ജനങ്ങൾക്ക് സമയമാണ് പ്രധാനം; ഇന്നോവ ക്രിസ്റ്റ കൊണ്ടുപോലും നടുവേദന മാറാത്തത്ര വളർച്ചയെങ്കിൽ ലീഗ് കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: മന്ത്രിമാരുടെ അടിക്കടിയുള്ള സ്വകാര്യ വിദേശയാത്രകളെയും മന്ത്രി കെഎം ഷാജിയുടെ വിവാദപരമായ സോഷ്യൽ മീഡിയ വിശദീകരണങ്ങളെയും കടന്നാക്രമിച്ച് രാഷ്ട്രീയ നിരീക്ഷകൻ റാഷിദ് സിപി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്തിതലത്തിലെ അനാസ്ഥകൾക്കും അധികാര ധാർഷ്ട്യങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത ഭാഷയിൽ അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകുന്ന പിന്തുണയെ ദുരുപയോഗം ചെയ്യുന്നതും അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളെ മറക്കുന്നതും രാഷ്ട്രീയത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.

തുടർന്ന് മുസ്ലിം ലീഗ് നേതാവ കൂടിയായ മന്ത്രി കെ.എം. ഷാജിക്കെതിരെയും രൂക്ഷമായ വിമർശനമാണ് റാഷിദ് ഉന്നയിച്ചത്. മുൻപ് വയനാട്ടിൽ നിന്നുള്ള ലീഗിന്റെ ഒരു സാധാരണ പൈലറ്റ് പ്രസംഗികനായിരുന്ന ഷാജിക്ക്, സർക്കാർ അനുവദിക്കുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള ആഡംബര വാഹനം കൊണ്ടുപോലും നടുവേദന മാറാത്തത്ര 'വളർച്ച' വന്നിട്ടുണ്ടെങ്കിൽ മുസ്ലിം ലീഗ് പാർട്ടി നേതൃത്വം ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് കുറിപ്പിൽ പരിഹസിക്കുന്നു. കഴിഞ്ഞ ദിവസം കെ.എം. ഷാജി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിശദീകരണ കുറിപ്പ് സ്വബോധത്തോടെ തന്നെ എഴുതിയതാണോ എന്ന് ചോദിച്ച അദ്ദേഹം, അനാവശ്യമായ വെല്ലുവിളികളും വിടുവായത്തവുമാണ് അതിൽ കണ്ടതെന്നും വിമർശിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു ഭരണകൂടത്തെ താഴെയിറക്കാൻ പ്രയോഗിച്ച പ്രധാന ജനകീയ വിഷയങ്ങളിൽത്തന്നെ, പിന്നീട് ഭരണത്തിലേറുമ്പോൾ ഒത്തുതീർപ്പുകൾക്ക് മുതിർന്നാൽ ജനത നൽകുന്ന തിരിച്ചടിയുടെ ആഴം അതിഭീകരമായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിയോജിപ്പുകളുടെ തുടർച്ചയോളം രാഷ്ട്രീയത്തിൽ വലിയ അപകടം ചെയ്യുന്ന മറ്റൊന്നുമില്ല. അധികാരമില്ലാതിരുന്ന ഇന്നലെകളെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മകളാണ് മികച്ച ഭരണാധികാരികളെ നിർണ്ണയിക്കുന്നത് എന്ന രാഷ്ട്രീയ നിരീക്ഷണത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രവചനങ്ങൾ നടത്തി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് റാഷിദ് സിപി. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായ ഘട്ടത്തിൽത്തന്നെ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. യുഡിഎഫ് മുന്നണി 91 മുതൽ 102 സീറ്റുകൾ വരെ നേടി ചരിത്രവിജയം കൈവരിക്കുമെന്നും, എൽഡിഎഫ് 38 മുതൽ 48 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു റാഷിദിന്റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലെ പൂർണ്ണമായ മാറ്റവും ഭരണവിരുദ്ധ വികാരവും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള ഈ കണക്കുകൂട്ടലുകൾ പിന്നീട് യഥാർത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വോട്ടെണ്ണലിൽ അക്ഷരംപ്രതി യാഥാർഥ്യമാവുകയായിരുന്നു

സിപി റാഷിദിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം:

സർക്കാർ ചിലവിലല്ല, എന്ന വാദം പറയുന്ന മന്ത്രിയോടാണ്. ചിലവിന്റെ കാര്യം മാത്രമല്ല. നിങ്ങളുടെ സമയവും ഈ നാടിന് അർഹതപ്പെട്ടതാണ്. അത് കൊടുക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ, ഈ പണിക്ക് നിൽക്കരുത്. മൂന്നു മാസത്തിനിടയിൽ രണ്ട് സ്വകാര്യ വിദേശ യാത്ര നടത്താൻ മാത്രം ടെൻഷൻ പിടിച്ചതാണ് ഈ മന്ത്രി പണിയെങ്കിൽ ഇട്ടേച്ചു പോണം.

അതിനമുപ്പുറം കെ എം ഷാജിയോടാണ്.

ഇന്നോവ ക്രിസ്റ്റ വരെയുള്ള സർക്കാർ അനുവദിക്കുന്ന ലക്ഷ്വറി വാഹനം കൊണ്ട് നടു വേദന മാറാത്തത്ര വളർച്ച ഷാജി കെ വയനാട് എന്ന ഒരു കാലത്തെ, ലീഗിന്റെ പൈലറ്റ് പ്രസംഗികൻ വളർന്നെങ്കിൽ, ആ പാർട്ടിയും ഒന്ന് കരുതിയിരിക്കുന്നത് നന്നാവും. സത്യത്തിൽ കഴിഞ്ഞ ദിവസം കെ എം ഷാജി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വിശദീകരണ കുറിപ്പ് സ്വബോധത്തോടെ തന്നെ കുറിച്ചതാണോ..? എന്തൊക്കെ വെല്ലുവിളികളും, വിടു വായത്തവും ആണ് ആ കുറിപ്പിൽ കണ്ടത്.

പ്രതിപക്ഷത്തിരിക്കുമ്പോൾ, ഒരു സർക്കാരിനെ താഴ ഇറക്കാൻ പ്രയോഗിച്ച പ്രധാന വിഷയങ്ങളിൽ തന്നെ, ഭരണത്തിൽ ഏറുമ്പോൾ കോംപ്രമൈസ് ചെയ്താൽ ജനത നൽകുന്ന തിരിച്ചടിയുടെ ഡെപ്ത് അതി ഭീകരമായിരിക്കും. വിയോജിപ്പിന്റെ തുടർച്ചയോളം രാഷ്ട്രീയത്തിൽ അപകടം ചെയ്യുന്ന മറ്റൊന്നില്ല. അധികാരമില്ലാത്ത, ഇന്നലെകളെ കുറിച്ചുള്ള നിരന്തര ഓർമകളാണ് മികച്ച ഭരണാധിരികളെ നിർണ്ണയിക്കുന്നത്

Political observer Rashid CP has come down heavily on elected ministers undertaking frequent private foreign visits and issued a stern rebuke to Muslim League leader K.M. Shaji over his recent controversial social media justifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

അബി തെമ്മാടിയും മോശക്കാരനുമല്ല, ഞാന്‍ പറഞ്ഞത് ഷെയ്ന്‍ നിഗം പോലും തെറ്റിദ്ധരിച്ചു; വിവാദ പരാമര്‍ശത്തില്‍ ശാന്തിവിള ദിനേശ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 538 lottery result

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം കനക്കും; ബിജെപിക്ക് വെല്ലുവിളിയുയർത്താൻ പ്രതിപക്ഷ പോര്