എം വി ഗോവിന്ദന്‍  ഫയൽ
Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്; അവിടെ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാം- എം വി ഗോവിന്ദന്‍

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമനത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

പശ്ചിമ ബംഗാളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഈ നിയമനത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനായിരക്കണക്കിനാളുകള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവാണ് ഖേല്‍ക്കര്‍. അദ്ദേഹത്തിനെതിരെ ശക്തമായ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. ഈ നിയമനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Ratan Khelkar's appointment: Congress's double standard: MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'