പ്രതീകാത്മകം ഫയല്‍
Kerala

നെന്മാറ, വല്ലങ്ങി വേല വെടിക്കെട്ടിനു അനുമതി ഇല്ല

അനുമതി തേടി ഭാരവാഹികള്‍ ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രസിദ്ധമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാ​ഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു വേല ഭാരവാഹികൾ വ്യക്തമാക്കി.

ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസെസ്മെന്റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ അനുസരിച്ചുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്നാൽ ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയില്ലെന്നു ഉത്തരവിൽ വ്യക്തമാക്കി.

വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ട് മാസം മുൻപാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാലും ​ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാൻ കാരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് നെന്മാറയിലേത്. ഏപ്രിൽ 1, 2, 3 തീയതികളിലാണ് നെന്മാറ, വല്ലങ്ങി വേല. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലർച്ചെ മൂന്ന് മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ.

നെന്മാറ, വല്ലങ്ങി വേലയ്ക്കൊപ്പം തെന്നിലാപുരം മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭ​ഗവതി ക്ഷേത്രം എന്നിവിടങ്ങളിലേയും വെടിക്കെട്ടിനു അനുമതി നിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥ് പദവിയിലേക്ക്

ഇത്രയും നാൾ ചെയ്തതു തെറ്റായിരുന്നോ​! ആരോ​ഗ്യകരമായി ചോറ് വേവിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT