VD Satheesan PTI
Kerala

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'

വയനാട്ടില്‍ ഉയര്‍ന്ന് പറന്ന മുസ്ലിംലീഗിന്റെ കൊടി പാക്ക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും, പച്ചപതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമര്‍ശങ്ങള്‍ക്ക് വിധേയമായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്ന് കെപി നൗഷാദ് അലി എംഎല്‍എ. ലീഗിനെതിരെയുള്ള ദുഷ്പ്രചാരണങ്ങളെ മുഖ്യമന്ത്രി വിഡി സതീശന്‍ തുറന്നുകാട്ടിയെന്നും ഉയരുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് രാഷ്ട്രീയമായാണെന്നും തീര്‍ക്കേണ്ടത് ആശയപരമായ പ്രതിരോധമാണെന്നും കെപി നൗഷാദ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വയനാട്ടില്‍ ഉയര്‍ന്ന് പറന്ന മുസ്ലിംലീഗിന്റെ കൊടി പാക്ക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും, പച്ചപതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമര്‍ശങ്ങള്‍ക്ക് വിധേയമായി. ബിജെപി തുടരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവുകളാണ്, രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തില്‍ അഭിമുഖത്തില്‍ പറഞ്ഞത്'- നൗഷാദ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെപി നൗഷാദ് അലിയുടെ കുറിപ്പ്

വയനാട്ടില്‍ ഉയര്‍ന്ന് പറന്ന മുസ്ലിംലീഗിന്റെ കൊടി പാക്ക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും, പച്ചപതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമര്‍ശങ്ങള്‍ക്ക് വിധേയമായി.

ബിജെപി തുടരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവുകളാണ്, രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ത്യന്‍എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥാപിച്ചത്.

നാല്‍പതുകളിലെ വിഭജനകാലത്തെ സര്‍വ്വേന്ത്യാ ലീഗിനോട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ചേര്‍ത്തു പറയുന്ന സംഘപരിവാര്‍ ദുഷ്ടലാക്ക് കേരളമുഖ്യമന്ത്രി തുറന്നു കാട്ടി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ലീഗ് നല്‍കിയ സംഭാവനകള്‍ക്ക് അടിവരയിട്ടു. മുസ്ലിംലീഗ് ദുര്‍ബലപ്പെട്ടാലുള്ള അപകടം മുഖ്യമന്ത്രി പറഞ്ഞു വെച്ചത് കേരളീയ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ്. ലീഗുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന് അരനൂറ്റാണ്ടിലേറെ കാലം പഴക്കമുണ്ടെന്ന് വിഡി സതീശന്‍ രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.

മുസ്ലിംലീഗ് കോണ്‍ഗ്രസിന്റെ അനിഷേധ്യ ഘടകകക്ഷിയാണ്. അവര്‍ക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് രാഷ്ട്രീയമായാണ്. തീര്‍ക്കേണ്ടത് ആശയപരമായ പ്രതിരോധമാണ്. അല്ലാതെ പച്ചക്കൊടി പൂഴ്ത്തി വെക്കലല്ല എന്ന് ബോധ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍.

Replies to League's Criticisms Shouldn't Involve Burying the Green Flag: Greetings to the CM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

വനിത വിഭാഗവുമായുള്ള കൂടിക്കാഴ്‌ചയില്‍ സമ്മാനമായി വെള്ളിവിളക്കുകള്‍; ധനുഷ് രാഷ്ട്രീയത്തിലേക്ക്?

പോരാട്ടം കടുക്കും; രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബംഗാളിനെ നേരിടും

4 വിക്കറ്റ് പിഴുത് വൈഷ്ണവി; സിംബാബ്‌വെയെ തകര്‍ത്തെറിഞ്ഞ് പരമ്പര സ്വന്തമാക്കി ഇന്ത്യ