മന്ത്രി എന്‍ ഷംസുദ്ദീന്‍ 
Kerala

വഖഫ് ബോര്‍ഡ് തർക്കത്തിൽ സമവായം; എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മന്ത്രി, കാന്തപുരത്തെ കണ്ട് ഷംസുദ്ദീന്‍; പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചു

ബോര്‍ഡില്‍ എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മന്ത്രി ഷംസുദ്ദീന്‍ കാന്തപുരത്തിന് ഉറപ്പു നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ, കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെ കണ്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍. ബോര്‍ഡില്‍ എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതേത്തുടര്‍ന്ന് മുസ്ലിം ജമാ അത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് പിന്‍വലിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ നിന്നും പിന്മാറുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞ എപി വിഭാഗത്തെ അനുനയിപ്പിക്കാനായി, വഖഫിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഷംസുദ്ദീന്‍ മര്‍ക്കസിലെത്തി കാന്തപുരത്തെ കണ്ടിരുന്നു. ആരെയും ബോധപൂര്‍വം മാറ്റി നിര്‍ത്തിയിട്ടില്ലെന്നും, പ്രശ്‌നപരിഹാരത്തിനായാണ് വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് മന്ത്രി പ്രതികരിച്ചിരുന്നു.

വഖഫ് ബോര്‍ഡിന്റെ ഘടനയുമായി ബന്ധപ്പെട്ട പ്രതിസന്ധി, എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, വിവിധ കാറ്റഗറിയില്‍ നിന്നും ആളുകളെ എടുക്കേണ്ടി വന്നതു കൊണ്ടുണ്ടായ പ്രശ്‌നമാണ്. എല്ലാവരെയും ഉള്‍പ്പെടുത്തി പോകണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വഖഫ്, ഹജ്ജ് കമ്മിറ്റി, മദ്രസാ ക്ഷേമനിധി ബോര്‍ഡ് ഇതില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉസ്താദിന്റെ അഭിപ്രായങ്ങള്‍ പറയാനും കേള്‍ക്കാനും കൂടിയാണ് വന്നതെന്ന് മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ എല്ലാവരോടും സഹകരണാത്മകമായ സമീപനമാണ് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, വഖഫ് തുടങ്ങിയവയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പോകണമെന്നാണ് ആഗ്രഹം. അതില്‍ ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതാണ്. മുസ്ലിം സംഘടനകളിലെ മറ്റു പലര്‍ക്കും പരിഭവങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മറ്റു നിവൃത്തിയില്ലാത്ത സാഹചര്യമായിരുന്നുവെന്നും മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു.

Resolution to Waqf Board dispute; Minister Shamsudheen meets Kanthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡിൽ സമവായം, പരസ്യപ്രസ്താവനാ വിലക്കിന് പുല്ലുവില, കേരളത്തിന് ലീഡ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'എന്റെ ചെറുപ്പകാലവുമായി കണക്ട് ചെയ്യാന്‍ പറ്റി; പാവം ഗ്ലിക്‌സന്‍ മനസില്‍ കയറി'; റിവ്യുവുമായി വിഡി സതീശന്‍

എഐ തട്ടിപ്പ്; മക്കളുടെ ശബ്ദത്തില്‍ വിളിച്ച് പണം ആവശ്യപ്പെടും, യുഎഇയില്‍ മുന്നറിയിപ്പ്

'സുഹൃത്തുക്കളുടെ കൂടെ പാനിപൂരി കഴിക്കാന്‍ പോലും പറ്റുന്നില്ല'; സിനിമയില്‍ വന്നതോടെ പേഴ്‌സണല്‍ സ്‌പേസ് കുറഞ്ഞു: ഗൗരി കിഷന്‍

'അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്'; മുരളീധരനെതിരെ ജെബി മേത്തര്‍