പ്രതീകാത്മക ചിത്രം  
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: നാളെ(ഒക്ടോബര്‍ 27) ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗീക നിയന്ത്രണം. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാളെ(ഒക്ടോബര്‍ 27) ബംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. കെഎസ്ആര്‍ ബംഗളൂരു-എറണാകുളം ജങ്ഷന്‍(26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. വന്ദേഭാരത് എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരില്‍നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിന്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെടും.

എറണാകുളം ജങ്ഷന്‍-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) 27 ന് ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകും. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്(19577) 40 മിനിറ്റ് വൈകും.

Restrictions on train services tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'

ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില