സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ യാഥാസ്ഥിതിക പരാമർശങ്ങളെ ചരിത്രപരമായ വസ്തുതകൾ നിരത്തി തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു..മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്. കേരളത്തിന്റെ താല്പര്യം വിഡി സതീശന്റെ കയ്യില്‍ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരന് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു ബിജെപി ഡീല്‍ എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെുന്നും തോമസ് ഐസക് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ യോഗത്തിലായിരുന്നു ഐസകിന്റെ പരാമര്‍ശം..മുഖ്യമന്ത്രിയെ തടഞ്ഞതിന് അറസ്റ്റിലായ ചേന്തി അനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ പരിപാടി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നടത്തുന്നതെന്ന് അറിഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോര്‍ട്ടും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം റദ്ദാക്കിയതായി അവരെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു..അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായക അധ്യായം രചിച്ച 'ഓപ്പറേഷന് സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിതേന്ദ്ര മിശ്ര. ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് സിഇഒ പദവിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. ഡല്‍ഹിയില്‍നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മദന്‍ മോഹന്‍ പാണ്ഡെ, നിര്‍മല യാദവ് എന്നിവരെ പുതിയ ട്രസ്റ്റികളായി തെരഞ്ഞെടുത്തു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates