ജസ്റ്റിസ് സുധാംശു ധൂലിയ-സുപ്രീം കോടതി 
Kerala

റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ വിസി സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന്‍; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

രണ്ടുമാസത്തിനുള്ളില്‍ വിസിമാരെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ സേര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സനാകും. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടുമാസത്തിനുള്ളില്‍ വിസിമാരെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തിന്റെയും ചാന്‍സലറുടേയും രണ്ട് വീതം നോമിനികള്‍ അടങ്ങിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ വിസി നിയമനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേര്‍ച്ച് കമ്മിറ്റി ചെയര്‍മാന് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ബംഗാള്‍ കേസില്‍ നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി ആ വിധിക്ക് സമാനമായ വിധി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചില്ലെങ്കില്‍ വിസി നിയമനം ഏകപക്ഷീയമായ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജ് സുധാംശു ധൂലിയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാക്കി ഉത്തരവിറക്കി. സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന് ഓരോ സിറ്റിങിനും മൂന്ന് ലക്ഷം വീതം ഓണറേറിയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിനായി പത്രപരസ്യം നല്‍കണം. അതുപരിശോധിച്ച സെര്‍ച്ച് കമ്മറ്റി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. പാനല്‍ മുഖ്യമന്ത്രിക്ക് നല്‍കണം. പാനലില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രി നിര്‍ദേശിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശം ചാന്‍സലര്‍ അംഗീകരിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Retired Justice Sudhanshu Dhulia to head the VC search committee; Supreme Court accepts Kerala's request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

SCROLL FOR NEXT