വെട്ടേറ്റ സുനില്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

മരണവീട്ടില്‍വെച്ച് വാക്കേറ്റം; വീട്ടില്‍ കയറി വെട്ടിയത് പക തീര്‍ക്കാന്‍

സുനില്‍ രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമിസംഘം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിയതിന് പിന്നില്‍ മരണവീട്ടില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നുള്ള പക. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി സുനിലാണ് വെട്ടേറ്റത്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ഓട്ടോറിക്ഷ ഡ്രൈവറാണ് വെട്ടേറ്റ സുനില്‍. 

സുനില്‍ രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമിസംഘം എത്തിയത്. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്രീരാജ്, അഭിലാഷ്, ദീപക്, രഞ്ജിത്ത് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

രണ്ടുദിവസം മുമ്പ് ഒരു മരണവീട്ടില്‍വെച്ച് സുനില്‍കുമാറും സഹോദരന്‍ സുധീഷും അക്രമിസംഘത്തിലെ ചിലരുമായി തര്‍ക്കം നട
ന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നാലംഗസംഘം സുനില്‍കുമാറിനെ വീട്ടില്‍ക്കയറി ആക്രമിച്ചതെന്നും സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സുനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തും. 

സുനില്‍കുമാറും സഹോദരന്‍ സുധീഷും അക്രമിസംഘത്തിലെ ചിലരുമായി മരണവീട്ടില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നാലംഗസംഘം സുനില്‍കുമാറിനെ വീട്ടില്‍ക്കയറി ആക്രമിച്ചതെന്നും സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സുനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല