Dr. N Jayaraj facebook
Kerala

പ്രൊഫഷണല്‍ ലൈഫ് വ്യക്തിജീവിതം കവര്‍ന്നെടുക്കുന്നുണ്ടോ? 'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' വരുന്നു

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏതൊരു ജീവനക്കാരനും കമ്പനിയുമായുള്ള കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന അവരുടെ പ്രവൃത്തി സമയത്തിനപ്പുറം ഏതെങ്കിലും ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ അല്ലെങ്കില്‍ ഷോര്‍ട്ട് മെസേജിംഗ് സേവനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ടെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു

അശ്വിൻ അശോക് കുമാർ

തിരുവനന്തപുരം: പ്രൊഫണല്‍ ജീവിതം കാരണം നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ബുദ്ധിമുണ്ടാകുന്നുണ്ടോ? നിങ്ങളുടെ ഓഫര്‍ ലെറ്ററില്‍ പരാമര്‍ശിച്ചിരിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ജോലി സമയമാണോ ഉള്ളത്? നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ പോവുകയാണ്. സ്വകാര്യ ജീവനക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഉദ്ദേശിച്ച് റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍ ജയരാജ് ആണ് ബില്‍ അവതരിപ്പിക്കുന്നത്. സ്വകാര്യമേഖലയിലെ ജോലിഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവതരിപ്പിക്കുന്ന സ്വകാര്യബില്‍ ആണിത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏതൊരു ജീവനക്കാരനും കമ്പനിയുമായുള്ള കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന അവരുടെ പ്രവൃത്തി സമയത്തിനപ്പുറം ഏതെങ്കിലും ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ അല്ലെങ്കില്‍ ഷോര്‍ട്ട് മെസേജിംഗ് സേവനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ടെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ജീവനക്കാരെ തരംതാഴ്ത്തല്‍, പിരിച്ചുവിടല്‍ എന്നിവയുള്‍പ്പെടെയുള്ള അച്ചടക്ക നടപടികളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഈ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.

ഓരോ ജില്ലയിലും ഒരു സ്വകാര്യ മേഖലയിലെ തൊഴില്‍ പരാതി പരിഹാര സമിതി സ്ഥാപിക്കാന്‍ റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍ നിര്‍ദ്ദേശിക്കുന്നു. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനും, ജില്ലാ ലേബര്‍ ഓഫീസര്‍ സെക്രട്ടറിയുമായിരിക്കും. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഈ കമ്മിറ്റിയില്‍ അംഗമായിരിക്കും. ഈ കമ്മിറ്റികള്‍ക്ക് കമ്പനികളില്‍ നിന്ന് അവരുടെ നിയമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തേടാനും, സാമ്പത്തിക കാരണങ്ങളാല്‍ ഒരു സ്ഥാപനത്തിന്റെ പിരിച്ചുവിടലുകള്‍ പരിശോധിക്കാനും, ഓവര്‍ടൈം ജോലിയെക്കുറിച്ചുള്ള പരാതികളില്‍ നടപടിയെടുക്കാനും, ഓവര്‍ടൈം ജോലിക്ക് അധിക വേതനത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും കഴിയും.

ജീവനക്കാര്‍ക്കായി കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്മിറ്റിക്ക് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ സെഷന്റെ അടുത്ത ഘട്ടത്തിലാണ് ബില്ലിന്റെ കരട് അവതരിപ്പിക്കുക. കേരളത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മാനസികാരോഗ്യം, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള നാഴികക്കലാണ് ബില്ലെന്ന് സംസ്ഥാനത്തുടനീളമുള്ള ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഓരോ ജില്ലയിലും പരാതി പരിഹാര സമിതികള്‍ സ്ഥാപിക്കാനുള്ള ബില്ലിന്റെ നിര്‍ദ്ദേശത്തെയും പോസ്റ്റില്‍ അഭിനന്ദിച്ചു.

കോവിഡിന് മുമ്പ്, ജോലി കുറെക്കൂടി റിലാക്‌സ്ഡ് ആയിരുന്നു. എല്ലാവരും ഓഫീസില്‍ വരികയും ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തു. കോവിഡ് കാലത്ത് ലാപ്ടോപ്പുകള്‍ നല്‍കിയതോടെ രീതി മാറിയെന്നും യുവപ്രൊഫഷണല്‍ പറഞ്ഞു. ബില്ലിനെ പോസിറ്റീവായി കാണുന്നുണ്ടെങ്കിലും, പ്രവര്‍ത്തന മാനദണ്ഡങ്ങളും സമയക്രമങ്ങളും മാറ്റുന്നത് എത്രത്തോളം പ്രാബല്യത്തില്‍ വരുത്തുമെന്ന കാര്യം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു സ്വകാര്യ ബില്‍ നിയമമാകുന്നതിനുള്ള നിയമപരമായ തടസ്സങ്ങള്‍ മറികടക്കുന്നത് മടുപ്പിക്കുന്ന പ്രക്രിയയാണെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി പറഞ്ഞു. നിങ്ങളുടെ ജോലി ചെയ്യുന്ന അധിക സമയത്തിന് അധിക വേതനം തേടാവുന്നതാണ് ഏറ്റവും നല്ല ഓപ്ഷനെന്നും അദ്ദേഹം പറഞ്ഞു.

'Right to Disconnect': Assemmbly to see private bill on overtime work The right to disconnect: New bill to speak up for pvt employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുരുക്ക് കൂടുതൽ മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും

രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നിഷേധിച്ച, കരുത്തുറ്റ വാദങ്ങൾ; ആരാണ് അഡ്വ. ഗീനാകുമാരി?

അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം

'രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല, ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം'; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

'വൃത്തികെട്ട ഏര്‍പ്പാട്'; കളിപ്പിക്കാത്തതില്‍ ലിയോണിന് അരിശം; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം!

SCROLL FOR NEXT