റിപ്പര്‍ ജയാനന്ദന്‍/ ഫയല്‍ ചിത്രം 
Kerala

'പുലരി വിരിയും മുൻപേ'; റിപ്പർ ജയാനന്ദന്റെ പുസ്തക പ്രകാശനം ഇന്ന്

ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദൻറെ പുസ്തക പ്രകാശനം ഇന്ന്. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുൻപേ' എന്ന പുസ്തകത്തിന്റെ പ്രകാശത്തിൽ പങ്കെടുക്കുന്നതിന് ഹൈക്കോടതി ജയാനന്ദന് പരോൾ അനുവദിച്ചിരുന്നു. ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 

രാവിലെ 10.30ന് എറണാകുളം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം നടക്കും . ഡോ. സുനിൽ പി. ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂർ ലോഗോസ് പബ്ലിക്കേഷൻസ് ആണ് പുസ്‌തകത്തിന്റെ പ്രസാധകർ.

കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. നേരത്തെ മാർച്ച് മാസത്തിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല'; CMRL കേസില്‍ മാത്യു കുഴല്‍നാടനെ തള്ളി ചെന്നിത്തല

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍