തോമസ് കെ തോമസ്, എ കെ ശശീന്ദ്രന്‍  ഫെയ്‌സ്ബുക്ക്
Kerala

എന്‍സിപിയിലെ മന്ത്രി തര്‍ക്കം: ശശീന്ദ്രനെയും തോമസ് കെ തോമസിനെയും മുംബൈയ്ക്ക് വിളിപ്പിച്ചു, മറ്റന്നാള്‍ നിര്‍ണായക ചര്‍ച്ച

എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ മുംബൈയില്‍ നിര്‍ണായക ചര്‍ച്ച നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ വാദിക്കുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും ശശീന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് വിവരം.

അതേസമയം രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസ് പറയുന്നത്. അടുത്തിടെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം എകെ ശശീന്ദ്രന് പകരം തോമസിനെ മന്ത്രിയാക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പിസി ചാക്കോയും തോമസ് കെ തോമസിനെ പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

SCROLL FOR NEXT