എസ് ജയചന്ദ്രന്‍ നായര്‍ 
Kerala

എസ് ജയചന്ദ്രന്‍ നായര്‍ പ്രഥമ പുരസ്‌കാരം എന്‍ ആര്‍ എസ് ബാബുവിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ് ജയചന്ദ്രന്‍ നായര്‍ പ്രഥമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്. എസ് ജയചന്ദ്രന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചിത്രകാരന്‍ ബി ഡി ദത്തന്‍ സമര്‍പ്പിക്കും. ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ടി എന്‍ ജി സ്മാരക ഹാളിലാണ് ചടങ്ങ്.

കലാകൗമുദി, മലയാളം വാരികയുടെ പത്രാധിപരും സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കലാകൗമുദി പത്രാധിപരായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബുവാണ് പ്രഥമ ജയചന്ദ്രന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹനായത് .

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ വിശകലനം ചെയ്തു കൊണ്ട് കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവുകള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം. പി എം ബിനുകുമാര്‍ എഡിറ്റ് ചെയ്ത എസ്. ജയചന്ദ്രന്‍ നായര്‍ ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകളും ഓര്‍മ്മകളും എന്ന പുസ്തകം പ്രകാശനം ചെയ്യും.

S Jayachandran Nair Award goes to NRS Babu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്; 'കൂടുതല്‍ പിന്നാലെ'യെന്ന് ട്രംപ്

വടക്കനാടുകാർക്ക് ആശ്വാസം! മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു

ഹോർമൂസ് തുറക്കണമെന്ന് യുഎന്നിൽ പ്രമേയം, ഇന്ന് ദുഃഖവെള്ളി, സഞ്ജു തിളങ്ങുമോ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ - പഞ്ചാബ് പോരാട്ടം

SCROLL FOR NEXT