പ്രതീകാത്മകം ഫയല്‍
Kerala

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പിൻവലിക്കും, പുതിയതിറക്കുമെന്നു സർക്കാർ

സർക്കാർ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ​ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ പുതിയ തീരുമാനം കോടതിയെ അറിയിച്ചത്.

ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കും. സാമൂഹികാഘാത പഠനമടക്കം പുതിയ ഏജൻസിയെ കൊണ്ടു നടത്തിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. 2023 മാർച്ചിൽ, 441 കൈവശക്കാരുടെ കൈവശമുള്ള 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്നാൽ സാമൂഹിക ആഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതും ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം അം​ഗീകരിച്ചാണ് സ്റ്റേ.

ബലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണ് എന്നത് തർക്കത്തിലാണ്. സർക്കാരിനു ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനം എന്നതാണ് ​ഹർജിക്കാർ പ്രധാനമായി വാദിച്ചത്. സാമൂഹിക ആഘാത പഠനം നടത്തിയതു സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്ന സർക്കാരിനു കീഴിലുള്ള ഏജൻസിയാണെന്നും ഇതു കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT