ശബരിമല 
Kerala

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും

രാത്രിയില്‍ സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും മലയിറങ്ങുക.

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: തുലാമാസപൂജയ്ക്ക് ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. മുഖ്യമന്ത്രി വിഡി സതീശന്‍, മന്ത്രി കെ മുരളീധരന്‍ എന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തും. രാവിലെ 11നു പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണു ഇരുവരും ശബരിമല ദര്‍ശനം നടത്തുക. രാത്രിയില്‍ സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും മലയിറങ്ങുക.

നാളെ വൈകിട്ട് 5നു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകള്‍ക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ പൂജകള്‍ ഉണ്ടാകും.

നാളെ രാവിലെ 7.30ന് സോപാനത്ത് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.

Sabarimala Ayyappa Temple will open today for the Thulamasa Pooja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ