Kummanam Rajasekharan  
Kerala

കേവലം ഒരു തന്ത്രിയില്‍ ഒതുക്കേണ്ട വിഷയമല്ല, ഉന്നതരെ ഒഴിവാക്കുന്നത് ദുരൂഹം: ബിജെപി

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ആയാലും തന്ത്രി ആയാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ പിടിക്കപ്പെടണം എന്ന് ബിജെപി. നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോണം. പക്ഷേ ഈ അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഭക്തജനങ്ങള്‍ക്കുണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി ഓഫീസില്‍ മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി. ദേശീയ അന്തര്‍ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു.

ശബരമില സ്വര്‍ണക്കൊള്ളയില്‍ ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവത്തില്‍ ദേശീയ ഏജന്‍സികള്‍ വേണ്ട എന്നാ നിലപാട് അന്വേഷണത്തില്‍ ചില നീക്കുപോക്കുകള്‍ ഉണ്ട് എന്ന സംശയം ജനിപ്പിക്കുന്നു. മകരവിളക്ക് നടക്കാന്‍ പോകുമ്പോള്‍ തന്ത്രി അറസ്റ്റിലായി എന്നത് ഭക്തര്‍ക്ക് ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ്. അന്വേഷണം അടൂര്‍ പ്രകാശ്, സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ഉന്നതരിലേക്കും എത്തണം. കേവലം ഒരു തന്ത്രിയില്‍ ഒതുക്കേണ്ട വിഷയം അല്ല ഇതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

sabarimala gold theft case bjp leader Kummanam Rajasekharan reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

SCROLL FOR NEXT