sabarimala gold theft case 
Kerala

കട്ടിളപ്പാളി പഴയത് തന്നെ, നഷ്ടമായത് പൂശിയ സ്വര്‍ണം; ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി സ്വര്‍ണംപൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന സംബന്ധിച്ച് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന് നിഗമനം. ചെമ്പുപാളികളുടെ ഘടനയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തലിലേക്കാണ് എസ്‌ഐടി എത്തിനില്‍ക്കുന്നത്. എന്നാല്‍ കട്ടിളപ്പാളികളില്‍ ഉള്‍പ്പെടെ പൂശിയ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നുമാണ് നിഗമമനം. ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി സ്വര്‍ണംപൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന സംബന്ധിച്ച് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.

വിഷയത്തില്‍ വ്യക്തത വരുത്താനായി ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും എസ്‌ഐടി തയ്യാറെടുക്കുകയാണ്. സ്വര്‍ണംപൂശിയതിന്റെ മറവില്‍ പൗരാണികമൂല്യമുള്ള കട്ടിളപ്പാളികള്‍ കടത്തിയെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലയിലേക്കാണ് കണ്ടെത്തലുകള്‍ എത്തുന്നത്. പാളികള്‍ കടത്തിയിട്ടില്ലെന്നാണ് പ്രതികളും മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ യു.ബി. ഗ്രൂപ്പ് സ്വര്‍ണംപൂശിയ പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോയി, സ്വര്‍ണം പൂശലിന്റെ പേരില്‍ തട്ടിപ്പ് നടത്തി തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കും. പാളികളുടെ രാസഘടന റിപ്പോര്‍ട്ട്, ശാസ്ത്രജ്ഞരുടെ മൊഴികള്‍ എന്നിവ കേസിലെ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജി കോടതി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഹര്‍ജിയില്‍ തുടര്‍വാദവും അന്ന് നടക്കും. ദ്വാരപാലകശില്പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തന്ത്രി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും.

In the Sabarimala gold theft case, VSSC scientists stated that the gold on the temple’s door frames was not entirely removed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം

'40 കഴിഞ്ഞ പ്രിയങ്കയും ദീപികയും നായികമാര്‍; സൗത്തില്‍ കല്യാണം കഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍ മാത്രം'; തുറന്നടിച്ച് ഭൂമിക

റോഡ് അപകടങ്ങളില്‍ ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ; കാരുണ്യയ്ക്ക് പുറത്തുള്ളവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

ഫുട്‌വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

SCROLL FOR NEXT