തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍മൂലം മറ്റ് മതവിഭാഗക്കാര്‍ ഈഴവ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവഗിരി മഠാധിപതിയുടെ രൂക്ഷ വിമര്‍ശനം.
വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ദോഷം ചെയ്യുന്നു. ഇതര സമുദായങ്ങളെ കുറിച്ചെല്ലാം കുറ്റങ്ങള്‍ പറഞ്ഞു. എല്ലാ സമുദായങ്ങളെയും ശത്രുതലത്തിലാക്കി. ഫലത്തില്‍ എന്ത് സംഭവിക്കുന്നത് എന്നുവച്ചാല്‍, ഈഴവ സമുദായം അടക്കമുള്ള പിന്നാക്കസമുദായ സ്ഥാനാര്‍ഥികള്‍ നില്‍ക്കുമ്പോള്‍ മറ്റ് സമുദായങ്ങള്‍ വോട്ട് ചെയ്യാറില്ല. അവര്‍ തോറ്റുപോകുന്നു എന്നാണ് സച്ചിദാനന്ദ സ്വാമികളുടെ പരാമര്‍ശം. മഠാധിപതിക്ക് എതിരെ വെള്ളാപ്പള്ളി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കാന്‍ തനിക്കാകില്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. വെള്ളാപ്പള്ളി ശീലിച്ചുവന്ന ഒരു സംസ്‌കാരമുണ്ട്. അതേ സംസ്‌കാരത്തില്‍ തനിക്ക് പ്രതികരിക്കാന്‍ സാധിക്കില്ല എന്നാണ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം.
മുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെട്ടെന്നും ശിവഗിരി മഠാധിപതി ആരോപിച്ചു. അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങള്‍ രാഷ്ട്രീയമായി പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരിമഠത്തിന്റെ ആവശ്യം ഒരു മുന്നണിയും പരിഗണിച്ചില്ല. ഈഴവ സമുദായത്തിന് കുറച്ച് സീറ്റുകള്‍ കിട്ടിയിട്ടുണ്ട്. വിശ്വകര്‍മജര്‍ക്ക് ഒരു സീറ്റുപോലും കിട്ടിയിട്ടില്ല. ധീവരര്‍ക്കും വേണ്ട പരിഗണന ലഭിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടു മാത്രമല്ല, എല്‍ഡിഎഫിനോടും എന്‍ഡിഎയോടും സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിപട്ടിക കണ്ടപ്പോള്‍ അവര്‍ക്ക് നീതി ലഭിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്നും മഠാ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates