മുല്ലപ്പെരിയാര്‍ അണക്കെട്ട്‌  file
Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനക്ക് തുടക്കം; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം. സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ പാനലാണ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി അണക്കെട്ടിന്റെ ഘടനാപരവും ഭൂകമ്പ പ്രതിരോധ സാധ്യതയും സംഘം വിശദമായി വിലയിരുത്തും.

എൻ.എച്ച്.പി.സി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. എൻ.എച്ച്.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫസർ എം.എൽ. ശർമ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷൻ മുൻ ചെയർമാൻ ഗുൽഷൻ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുൻ എൻജിനീയർ ഇൻ ചീഫ് അശുതോഷ് ദാഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് വിശദമായ പരിശോധന. തുടർന്ന് കേരള, തമിഴ്നാട് ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ചർച്ച നടത്തും.

അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനാപരമായ സുരക്ഷയും ഇത്തവണ പ്രത്യേകമായി വിലയിരുത്തപ്പെടും. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളം സമ്പൂർണ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം സമിതിക്ക് മുന്നിൽ ഉന്നയിക്കും.

സെപ്റ്റംബർ നാലിന് വിദഗ്ധ സംഘം തേക്കടിയിൽ നിന്ന് മടങ്ങും. സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ തുടർനടപടികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

Comprehensive safety inspection of Mullaperiyar Dam begins today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും