മന്ത്രി സജി ചെറിയാൻ ഫയൽ
Kerala

'ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി, എന്നാൽ കെ സുധാകരൻ അങ്ങനെയല്ല': സജി ചെറിയാന്‍

മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് പറഞ്ഞ സജി ചെറിയാന്‍ കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത അദ്ദേഹത്തിനില്ലെന്നും വിമര്‍ശിച്ചു. ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയന്‍ കുറ്റപ്പെടുത്തി. കെ സുധാകരന്‍ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത. ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും സജി ചെറിയാന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും പാര്‍ട്ടിയില്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് വിലയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

Saji Cherian criticizes G Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു'

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

'എന്തൊരു ഏറ്'; ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു ഡൽഹി ബാറ്റർമാർ, വിജയലക്ഷ്യം 156 റൺസ്

SCROLL FOR NEXT