Fathima Thahiliya 
Kerala

'അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി'; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

പേരാമ്പ്രയില്‍ ഒരു സ്വകാര്യ ചടങ്ങ് ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വര്‍ജ്ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്.

പേരാമ്പ്രയില്‍ ഒരു സ്വകാര്യ ചടങ്ങ് ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് സമസ്ത തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അഷ്റഫും രംഗത്തെത്തിയിരുന്നു.

Samastha corrects MLA in Nilavilakku controversy; Un-Islamic practices must be avoided

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പലിശനിരക്കുകളിൽ മാറ്റമില്ല; റീപ്പോ റേറ്റ് 5.25 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

'ഹോമിയോപ്പതി തട്ടിപ്പല്ല, ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചു'; അനുഷ്കയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

'എന്റെ ഉള്ളിലെ ഏറ്റവും വലിയ ആ​ഗ്രഹം; ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ സത്യസന്ധനായ നടൻമാരിലൊരാളാണ് ബോബി ഡിയോൾ'

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

SCROLL FOR NEXT