റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ സഭയിൽ source: sabha tv
Kerala

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്‍, ഏക്കല്‍ കൂമ്പാരങ്ങള്‍ മാറ്റുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില്‍ ഒന്ന് നദികളില്‍ മണല്‍ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. മണല്‍വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല്‍ ഡിസംബര്‍ അവസാനത്തോടെ അല്ലെങ്കില്‍ ജനുവരി ആദ്യത്തോടെ കേരളത്തിലെ നദികളില്‍ മണല്‍വാരല്‍ ആരംഭിക്കുമെന്ന് എപി അനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് മണല്‍വാരലുമായി ബന്ധപ്പെട്ട് 155 കടവുകള്‍ അംഗീകാരത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കടവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണല്‍ വന്ന് നിറഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sand mining in state rivers to resume; Minister says it will start in January

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം

മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്‍കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ

ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ