Sandeep G Varier File
Kerala

'അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല; ഇത്രയും പറഞ്ഞില്ലെങ്കില്‍ കുറ്റബോധം വേട്ടയാടും', പരാതിക്കാരിയുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത് സന്ദീപ് വാര്യര്‍

''മാസങ്ങളോളം തിരുവനന്തപുരത്ത് അവര്‍ ഒരുമിച്ചുണ്ടായിരുന്നു. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി''.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ വിവാഹബന്ധത്തെക്കുറിച്ച് പരാതിക്കാരിയായ യുവതിയുടെ മൊഴി തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂവെന്നാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇരുവരും മാസങ്ങളോളം തിരുവനന്തപുരത്ത് ഒരുമിച്ചുണ്ടായിരുന്നുവെന്നു സന്ദീപ് വാര്യര്‍ പറഞ്ഞു. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നും സന്ദീപ് വാര്യര്‍ പറയുന്നു. പരാതിക്കാരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുമെന്ന് പലരും പറഞ്ഞതിനെത്തുടര്‍ന്ന് ഡിലീറ്റ് ചെയ്തു.

രാഹുലിനെതിരെ പരാതിപ്പെട്ട യുവതി ഇപ്പോഴും വിവാഹമോചനം നടത്തിയിട്ടില്ലെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് പിന്നാലെയാണ് അത് ആവര്‍ത്തിച്ചുകൊണ്ടുള്ള സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ വിവാഹത്തില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

സന്ദീപ് വാര്യരുടെ ആദ്യത്തെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍, എന്നെ അഭിസംബോധന ചെയ്ത് താങ്കള്‍ യൂട്യൂബില്‍ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസില്‍ , പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി നല്‍കിയിരിക്കുന്ന കേസില്‍ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാല്‍ പോലും സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്. താങ്കള്‍ യൂട്യൂബില്‍ പറഞ്ഞതുപോലെ ആ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന് കോടതിയില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരില്‍ താലികെട്ടിയതാണ്. ഞാന്‍ അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് . എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എന്റെ നിലപാട്. സത്യം വിജയിക്കട്ടെ.

സന്ദീപ് വാര്യരുടെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയും മറ്റ് ചിലരും പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പണ്ട് ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലര്‍ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നു. പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാല്‍ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തില്‍ പഴയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാന്‍ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്.

Sandeep Varier contradicts lawyer in Rahul Mamkootathil`s rape case. Claims couple lived together for months, not divorced. Congress`s stand is his stand. Read full statement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിജീവിതയെ അധിക്ഷേപിച്ചു; ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

'ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പിടിയിലായത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്

SCROLL FOR NEXT