Sarita Sivaraman  facebook
Kerala

'ഭൂതകാലത്തേയ്ക്ക് നോക്കിപ്പോയി'; വിമര്‍ശിച്ച് ശൈലജയുടെ കാലത്തെ ഡയറക്ടര്‍

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമര്‍ശനവുമായി കെ കെ ശൈലജയുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്ന സരിത ശിവരാമന്‍. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ജീവന്റെ ഒരു തുള്ളി എങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയം വച്ച് ഓടിനടന്ന ആരോഗ്യപ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും വല്ലാത്തൊരു കൂട്ടായ്മയായിരുന്നു. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണെന്നും സരിത ശിവരാമന്‍ പറയുന്നു.

സരിത ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യവകുപ്പിലെ കര്‍മമേഖലയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകര്‍ന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓര്‍ത്തുപോകുന്നു. കോട്ടയത്തെ സംഭവമറിഞ്ഞപ്പോള്‍ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയംവച്ച് ഓടിനടന്ന ആരോഗ്യപ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും...വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത്

മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ്

മനസിലൊരു നോവായി ബിന്ദു

''സ്വര്‍ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം'' കവി എന്താണാവോ ഉദ്ദേശിച്ചത്.

Sarita Sivaraman , who was the Director of Health during KK Shailaja's tenure, criticized the delay in rescue operations at the medical college.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT