സരോജിനി ബാലാനന്ദൻ 
Kerala

സരോജിനി ബാലാനന്ദന്റെ സംസ്കാരം ഇന്ന്

1996-2001 ൽ സാമൂഹ്യക്ഷേമബോർഡ് ചെയർപേഴ്സണായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അം​ഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പകൽ 11 ന് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്കാരം. ഇന്നലെ കളമശ്ശേരി ടൗൺഹാളിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. 

മകൾ സുലേഖയുടെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. കൊല്ലം ശക്തികുളങ്ങരയിലാണ് സരോജിനി ജനിച്ചത്. ഇന്റർമീഡിയറ്റ് പഠനകാലത്താണ് ഇ ബാലാനന്ദനെ വിവാഹം കഴിക്കുന്നത്. 

1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സരോജിനി. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1996-2001 ൽ സാമൂഹ്യക്ഷേമബോർഡ് ചെയർപേഴ്സണായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. 

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. സുനില്‍, സുരേഖ, സരള,പരേതയായ സുശീല എന്നിവരാണ് മക്കൾ. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT