VD SATHEESAN 
Kerala

'എല്ലാവരെയും ക്ഷണിച്ചു, മുഖ്യമന്ത്രിയെ മാത്രം മാറ്റി നിര്‍ത്തി, ഇത് വിഭാഗീയത'; മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തറി'ല്‍ വിവാദം

'ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയാണിത്. മുഖ്യമന്ത്രിയെയോ മറ്റാരെയെങ്കിലുമോ പരിപാടിയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല,

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'കേരള ജന്തര്‍ മന്തര്‍' ഇന്ന്. പത്തുമണിക്ക് ലോക്ഭവന് സമീപമാണ് പ്രതിഷേധം. പരിപാടിയിലേക്ക് മുഖ്യമന്ത്രി വിഡി സതീശനെ ക്ഷണിക്കാത്തത് വിവാദത്തിന് വഴിവച്ചു. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പരിപാടി സംഘടിപ്പിച്ച രീതിയെ വിമര്‍ശിച്ച അവര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ പരസ്യമായി അതൃപ്തിയും രേഖപ്പെടുത്തി.

മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'കേരള ജന്തര്‍ മന്തര്‍'എന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി കെപിസിസി പ്രസിഡന്റ് മുതല്‍ മറ്റെല്ലാ നേതാക്കളെയും നേരിട്ട് ക്ഷണിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഡി സതീശനെ മാത്രം മാറ്റിനിര്‍ത്തുകയും ചെയ്തു. അതിനാല്‍ അത്തരം വിഭാഗീയമായ പരിപാടി നടത്തുന്നതില്‍ ഉള്ള പ്രതിഷേധം ശക്തമായ ഭാഷയില്‍ രേഖപ്പെടുത്തുന്നതായി ഷീബ രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലസ്ഥാനത്ത് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍, രാഷ്ട്രീയ മര്യാദയനുസരിച്ച് അദ്ദേഹത്തെയും ക്ഷണിക്കേണ്ടതായിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം. രാഹുല്‍ ഗാന്ധി പോലും ഇത്തരം പരിപാടികളില്‍ എല്ലാവരെയും ഒപ്പം കൂട്ടാറുണ്ടെന്നും ഷീബ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരിപാടിയില്‍ നിന്ന് ആരെയും ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി വി നായര്‍ പറഞ്ഞു. 'ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയാണിത്. മുഖ്യമന്ത്രിയെയോ മറ്റാരെയെങ്കിലുമോ പരിപാടിയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല,' അവര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Satheesan’s exclusion from Mahila Congress event in Thiruvananthapuram sparks row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ലഹരിക്കെതിരെ തോക്കെടുക്കാന്‍ പൊലീസ്; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം

പൂരങ്ങളുടെ നാട്ടിൽ നിന്ന് ചൂരൽ ആനകൾ ഹൈദരാബാദിലേക്ക്; വിവിഐപി വിവാഹവേദിയെ അലങ്കരിക്കാൻ ചാലക്കുടിയിൽ ഒരുങ്ങിയത് ആറ് ഗജവീരന്മാർ

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വരി; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മദ്യപിച്ച് ഡ്രൈവിങ്, എട്ട് വാഹനങ്ങളില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കൊച്ചിയില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു