പുട്ടപര്‍ത്തിയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന്‍ 
Kerala

'സത്യസായിബാബ വിളിച്ചതു കൊണ്ടാണ് പുട്ടപര്‍ത്തിയില്‍ എത്താന്‍ കഴിഞ്ഞത്'; ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലെന്ന് മുഖ്യമന്ത്രി

സത്യസായി ജന്മദിനാഘോഷ സമാപനത്തില്‍ കേന്ദ്ര കല്‍ക്കരി മന്ത്രി ജെ കിഷന്‍ റെഡ്ഡി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഹൈദരബാദ്: ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് തെളിയച്ചവരാണ് സത്യസായിബാബയുടെ അനുയായികളെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പുട്ടപര്‍ത്തിയിലേക്ക് എത്താന്‍ കഴിഞ്ഞത് സത്യസായിബാബ വിളിച്ചതുകൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. സത്യസായി ജന്മദിനാഘോഷ സമാപനത്തില്‍ കേന്ദ്ര കല്‍ക്കരി മന്ത്രി ജെ കിഷന്‍ റെഡ്ഡി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

സത്യസായി ബാബയുടെ 101-ാം ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രാവിലെയാണ് മുഖ്യമന്ത്രി പുട്ടപര്‍ത്തിയില്‍ എത്തിയത്. പ്രശാന്തി നിലയത്തില്‍ എത്തിയ സതീശനെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് സായ് കുല്‍വന്ത് ഹാളിലെ സത്യസായി ബാബയുടെ മഹാസമാധി സന്ദര്‍ശിച്ച അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ഒരുകേരള മുഖ്യമന്ത്രി ഇതാദ്യമായാണ് പുട്ടപര്‍ത്തിയില്‍ എത്തുന്നത്. ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം കോട്ടയത്തേക്ക് പോകും

അതേസമയം, ശബരിമലയെ തിരുപ്പതിയുടെ മാതൃകയില്‍ ആധുനിക തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള സര്‍ക്കാര്‍ വന്‍ വികസന പദ്ധതിക്ക് രൂപം നല്‍കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. നിലവിലെ തീര്‍ഥാടന കാലം അവസാനിച്ചാലുടന്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അടുത്ത സീസണിന് മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ശബരിമലയിലും തീര്‍ഥാടന പാതകളിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വികസന പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ കാര്യക്ഷമമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sathya Sai Baba's followers proved devotion means wiping away the tears of the poor: CM VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാൻ എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി; തേജസ്വിനി പുഴയോരത്തെ ഭൂമി സർവ്വേ പൂർത്തിയായി

'സമനില' തെറ്റിച്ചു 'ഫൈനല്‍'... ഇന്ത്യ ഇനി 6 ടെസ്റ്റും ജയിക്കണം!

യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

'ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട'; വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പ്, ഇനിയും സഹിക്കില്ലെന്ന് പാര്‍വതി