ഫയല്‍ ചിത്രം 
Kerala

'ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെ?'; കോടതി സമുച്ചയ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയത് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എഎം മുഹമ്മദ് അലി എന്ന കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയായിരുന്നു. എന്നാല്‍, നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും കൂടുതല്‍ തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ വിധിച്ചത്.

മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍മാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ, വീണ്ടും തിളങ്ങി എംബാപ്പെയും ഡെംബെലെയും

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച; കമ്പനി അധികൃതര്‍ എത്തുമോയെന്നതില്‍ ആകാംക്ഷ

തിരുവല്ലം അപകടത്തില്‍ വൻ ട്വിസ്റ്റ്, സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാര്‍ പിന്നിലിടിച്ചെന്ന് കണ്ടെത്തല്‍, അറസ്റ്റ്

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് എംബാപ്പെ; ലോകകപ്പ് ചരിത്രത്തില്‍ ഇനി ഈ ഫ്രഞ്ച് വിപ്ലവം

ശ്രേയസിന്റെ പോരാട്ടം പാഴായി, തിരിച്ചടിച്ച് ബ്രൂക്കും സാള്‍ട്ടും; പരമ്പര കൈവിട്ട് ടീം ഇന്ത്യ, ഇംഗ്ലണ്ടിന് ചരിത്ര നേട്ടം