Malappuram Murder 
Kerala

മലപ്പുറത്ത് സ്‌കൂളില്‍ പോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, 16 കാരൻ പിടിയില്‍

കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ കുട്ടി സ്‌കൂളിന് മുന്നില്‍ ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കുട്ടി എങ്ങോട്ടു പോയെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പെലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് 16 കാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

A 14-year-old girl was found murdered in Thodiyapulam in Malappuram district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 സീറ്റെങ്കിലും കിട്ടണം; യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കി; സംരക്ഷിച്ചത് പിണറായി വിജയന്‍'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ശരീരഭാരം കൂട്ടാൻ പ്രോട്ടീൻ അടങ്ങിയ ഈ സീഡ്‌സ് കഴിക്കൂ

കിടപ്പുമുറിയില്‍ അണലി, ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുതിയ വര്‍ഷം, പുതിയ കഥകള്‍; വമ്പന്‍ തമിഴ് സിനിമകളുമായി 2026 എടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്; ഊഴം കാത്ത് ധനുഷും സൂര്യയും വരെ!

SCROLL FOR NEXT